പ്രിയ നടി ശ്രീദേവിയുടെ മരണ വാര്‍ത്ത നല്കിയ ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല ആരാധകരും ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും. മരണ കാരണം വ്യക്തമാകാന്‍ ഫോറനന്സിക് പരിശോധനാ ഫലം ലഭിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും ശ്രീദേവിയുടെ മരണത്തെ ചൊല്ലി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അപ്രതീക്ഷിത മരണം സംഭവിച്ചത് സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകളും മരുന്നുകളും കഴിച്ചതിന്റെ ഫലമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
അമിതമായ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളാണ് കാര്‍ഡിയാക് അറസ്റ്റിലേക്ക് വഴി വച്ചതെന്ന തരത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി വന്നിരിക്കുകയാണ് ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍. ട്വിറ്റര്‍ പേജിലൂടെയാണ് ഏക്ത തന്റെ പ്രതിഷേധം അറിയിച്ചത്.

'ദുഷ്ട മനസുകളേ, ഒരു കാര്യം മനസിലാക്കുക. പ്രത്യേകിച്ച് എന്തെങ്കിലും ഹൃദയ സംബന്ധിയായ അസുഖങ്ങളോ എന്തെങ്കിലും ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങളോ ഇല്ലാതെയും ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കാം ( എന്റെ ഡോക്ടര്‍ പറഞ്ഞു തന്ന അറിവാണ്). അത് തലയിലെഴുത്താണ് അല്ലാതെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ദുഷ്ടക്കൂട്ടങ്ങള് ചിത്രീകരിക്കുന്നത് പോലെയല്ല.' ഏക്ത ട്വിറ്ററില്‍ കുറിച്ചു.
ദുബായിയില്‍ വച്ച് ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവി അന്തരിച്ചത് നടനും ബന്ധുവുായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയില്‍ എത്തിയത്. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനുള്ള പരിശോധനാ ഫലങ്ങള്‍ കിട്ടിയ ശേഷം മൃതദേഹം ഇന്ന് (തിങ്കളാഴ്ച്ച) ഇന്ത്യയിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

Comments