
കൊച്ചി : അംഗബലം കൂട്ടാന്‍ റൗഡികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയല്ല വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. കൊലക്കത്തിയുമായി നടക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്നും ചിലയിടങ്ങളില്‍ പോലീസ് യജമാന സ്നേഹം കാണിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു.
അക്രമികള്‍ക്ക് സിപിഐയില്‍ ഇടം ഉണ്ടാകില്ല. മണ്ണാര്‍ക്കാട്ടെ സഫീര്‍ വധക്കേസിലെ പ്രതികളില്‍ സിപിഐക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കൊല്ലത്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ സിപിഐക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.






