
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയ്ക്ക് കീഴില്‍ ടീം ഇന്ത്യ നേടിയ നേട്ടങ്ങളില്‍ മതിമറന്ന് ആഹ്ലാദിക്കുമ്പോള്‍ വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര രംഗത്ത്. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ പാടില്ലെന്നായിരുന്നു പൂജാരയുടെ വിമര്‍ശനം.
എന്നാല്‍ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ നേടിയ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്നും പൂജാര കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതില്‍ സന്തോഷമുണ്ട്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുതന്നെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശ പിച്ചുകളിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്നും പൂജാര വ്യക്തമാക്കി.






