
കാമുകന് കാമുകിയോട്:
''ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരില്ലേ?''
കാമുകി: ''ഇല്ല ചേട്ടാ...''
കാമുകന്: ''അതെന്താ?''
കാമുകി: ''എന്റെ വീട് ഒരു കുന്നിന്റെ താഴെയാ... ചേട്ടന് വിളിച്ചാല്‍ ഞാന്‍ വേണേല്‍ കയറിവരാം.''
- ബോബി, കട്ടപ്പന
***
മധു സുഹൃത്തിനോട്:
''ഇന്നു നമ്മള് നേരിടുന്ന ഏറ്റവും വലിയ വിഷയം എന്താണെന്നറിയാമോ?''
സുഹൃത്ത്: ''പല വിഷയങ്ങളിലും കണ്ണടയ്ക്കുന്നതു കൊണ്ടാവും 'കണ്ണട'യാവും ഏറ്റവും വലിയ വിഷയവും പ്രശ്നവും.''
- രമേശ്, കായംകുളം
***
ജഡ്ജി പ്രതിയോട്:
''നിങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ഈ കോടതിക്കു ബോധ്യമായി. നിങ്ങളെ നിരുപാധികം വിട്ടയയ്ക്കുന്നു.''
പ്രതി: ''അങ്ങനെ വിധിക്കല്ലേ സാറേ... വിലക്കയറ്റം കാരണം പൊറുതിമുട്ടി നില്ക്കുകയാ... ഏതെങ്കിലും ഒരു സെക്ഷന്‍ പ്രയോഗിച്ച് എന്നെ ആറുമാസമെങ്കിലും അകത്താക്കണം സാര്‍.''
- ശിവന്, കുറ്റിപ്പുറം
****
വൈകുന്നേരം നാലുമണിയായപ്പോള്‍ ക്ലാര്‍ക്ക് സൂപ്രണ്ടിനോട്:
''സാര്‍... എനിക്കല്‍പ്പം നേരത്തെ പോണം. ഷോപ്പിങ്ങിനുവേണ്ടി ഭാര്യ വെളിയില്‍ നില്ക്കുന്നു.''
സൂപ്രണ്ട്: ''സാധ്യമല്ല.''
ക്ലാര്‍ക്ക്: ''താങ്ക്യൂ സാര്‍. ആപത്ഘട്ടങ്ങളില്‍ താങ്കളൊരു സഹായിയാണെന്നു പറഞ്ഞുകേട്ടത് എത്ര ശരിയാണ്.''
- ബാബു, അടൂര്‍
****
ഭാസ്ക്കരന്‍ ഭാര്യയോട്:
''നിന്റെ ബുദ്ധിമുട്ട് മനസിലാക്കിയിട്ടല്ലേ ഞാന്‍ വളരെ ബുദ്ധിമുട്ടി നാലാമതും ഒരു ജോലിക്കാരിയെ വീട്ടുവേലയ്ക്കു കൊണ്ടുവന്നത്. എന്നിട്ട് നീ അവളെയും പറഞ്ഞുവിട്ടതെന്തിനാ?''
ഭാര്യ: ''നിങ്ങളെ പറഞ്ഞുവിട്ടാല്‍ നാട്ടുകാര്‍ എന്നെ പഴിക്കും. അതുകൊണ്ടാ.''
- സജീവന്, പായിപ്ര
****
വിജയന് സുഹൃത്തിനോട്:
''നീയറിഞ്ഞോ... ചലച്ചിത്ര പിന്നണിഗായകര്‍ ഒരു സംഘടന രൂപീകരിച്ചു. പേര് 'സമം.''
സുഹൃത്ത്: ''സമം' നല്ല പേരാ... പക്ഷേ പ്രവൃത്തി 'സമദൂരം' ആകാതിരുന്നാല്‍ മതി.''
- വിപിന്‍, കുണ്ടറ
****
സാമാന്യം തടിയുള്ള ഒരു സ്ത്രീ രണ്ട് എയര്ടിക്കറ്റുമായി കയറിവന്ന് എയര്‍ഹോസ്റ്റസിനോട്:
''നിങ്ങടെ വിമാനത്തിലെ സീറ്റ് ചെറുതായതുകൊണ്ട് സൗകര്യപ്രദമായി ഇരിക്കാന്‍ ഞാന്‍ രണ്ടു ടിക്കറ്റ് വാങ്ങി.''
എയര്‍ഹോസ്റ്റസ്: ''മേഡം, പക്ഷേ നിങ്ങളുടെ സീറ്റ് നമ്പരുകള്‍ അമ്പത്തിരണ്ടും അറുപത്തിമൂന്നുമാണ്.''
- ഷഫീക്ക്, തിരൂര്‍