ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും പതിവു പരിശോധനക്കാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ പോയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്.രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മൂന്ന് മാസത്തില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പരിശോധനകള്‍ക്കായി ചെന്നൈയില്‍ പോകാറുള്ളതാണെന്നും ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.

Comments