
അഗര്ത്തല: ത്രിപുരയിലേത് ബി.ജെ.പി പണം കൊടുത്ത് നേടിയ വിജയമെന്ന് പാര്ട്ടി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില് പാര്ട്ടിക്ക് ബി.ജെ.പിയോടേല്ക്കേണ്ടി വന്ന കനത്ത തോല്വിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിലെ ജനങ്ങള് അധികാരം നല്കിയത് ബിജെപി- ഐപിടിഎഫ് സഖ്യത്തിനാണ്. 25 വര്ഷം സംസ്ഥാനം ഭരിക്കാന് അവസരം നല്കിയതിന് ഞങ്ങള് ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.







Comments