
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു. തന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കോടതിയില്‍ എത്തിയത്. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ നിലപാട് അറിയിച്ചിരിക്കുന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടി. എന്നാല്‍ പാറ്റൂര്‍ കേസില്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് വിജിലന്‍സ് കോടതിയും വ്യക്തമാക്കി.






