
ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ വിധിയോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.
ഹൈക്കോടതി വിധി സര്‍ക്കാരിന് വലിയ നാണക്കേട് വരുത്തിവെച്ചിട്ടുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐക്ക് കഴിയണമെന്നും, ഈ വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
കൊലപാതകം നടന്നതിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരുക്കമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.






