
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനിടെയുണ്ടായ വാര്‍ണര്‍-ഡികോക്ക് കയ്യാങ്കളിയാണ് ക്രിക്കറ്റ് ലോകത്തെ ചുടന്‍ ചര്‍ച്ചാ വിഷയം. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം കളിക്കളത്തിനു പുറത്തുവെച്ചാണ് ഒസീസ് താരം വാര്‍ണറും- ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്കും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. പ്രശ്നത്തിന് അനുനയ നീക്കവുമായി മാച്ച് റഫറിയാണ് രംഗത്തെത്തിയിരിക്കുന്നത്.
ആതിഥേയരായ സൗത്ത് ആഫ്രിക്കന്‍ ടീമിനേയും- എതിരാളികളായ ഓസ്ട്രേലിയന്‍ ടീമിനേയും ഒരുമ്മിച്ച് സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. പ്രശ്നത്തിന്റെ മഞ്ഞുരുക്കാന്‍ ജെഫ് ക്രോവ് ഇടപെടുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിനു മുമ്പ് ഇരു ടീമുകളെ ക്യാപ്റ്റന്മാരെയും, മാനേജര്‍മാരെയും വിളിച്ച് സമാധാന ചര്‍ച്ച നടത്തുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ മാച്ച് ഫീയുടെ 25 ശതമാനം പിഴയും, ഒരു ഡീമെരിറ്റ് പോയിന്റുഗ ഡി കോക്കിനു മേല്‍ ചുമത്തിയിരുന്നു. അതേസമയം, വാര്‍ണര്‍ക്ക് മാച്ച് ഫീയുടെ 75 ശതമാനം പിഴയും മൂന്ന് ഡീമെരിറ്റ് പോയിന്റുമാണ് കഴിഞ്ഞ ദിവസം ഐസിസി ചുമത്തിയിരുന്നത്.





