
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോഴും ടൂർണമെന്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ടിക്കറ്റ് നിരക്കിലെ വൻ വർധന മുതൽ ചില മത്സരങ്ങൾ ഫിഫയുടെ തിരക്കഥ അനുസരിച്ചാണെന്ന ആരോപണങ്ങൾ വരെ ഉയർന്നിരുന്നു. ഇതിനിടെയാണ് കിരീട പ്രതീക്ഷയുമായെത്തിയ പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായത്. അതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് അധ്യായത്തിനും അവസാനമായേക്കുമെന്ന വിലയിരുത്തലുകൾ ശക്തമായി.
പോർച്ചുഗലിനൊപ്പം ആതിഥേയരായ യുഎസും പുറത്തായതോടെ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിലും തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനെ തുടർന്ന് ചില മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് വരുത്തിയതായും വിവരമുണ്ട്.
ടിക്കറ്റ് വിൽപ്പന പ്ലാറ്റ്ഫോമായ ടിക്പിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ–ബെൽജിയം ക്വാർട്ടർ ഫൈനലിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം ₹2.45 ലക്ഷം) നിന്ന് 1,200 ഡോളറായി (ഏകദേശം ₹1 ലക്ഷം) കുറഞ്ഞു.
പ്രീക്വാർട്ടറിൽ ബെൽജിയത്തോട് 4-1ന് തോറ്റാണ് ആതിഥേയരായ യുഎസ് പുറത്തായത്. യുഎസ് ക്വാർട്ടറിലെത്തിയിരുന്നെങ്കിൽ ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ






