കോഴിക്കോട്: ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന് സി.പി.എമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിന് എതിരെയായിരുന്നു ടി.പിയുടെ പോരാട്ടം. ടി.പി സി.പി.എം വിരുദ്ധനായിരുന്നില്ല. ആര്.എം.പിയെ കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തിക്കാന്‍ ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ആര്.എം.പി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറി. ആര്.എം.പിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോടിയേരി കൂട്ടച്ചേര്‍ത്തു.






