ന്യൂഡല്‍ഹി : ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. മുപ്പതുകാരനായ പവന് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയില്‍ എത്തിയതായിയുന്നു ഇയാള്‍. ഹോട്ടലില്‍ നിന്നും കിട്ടിയ ഭക്ഷണം മോശമാണെന്ന് പരാതിപ്പെപ്പോള് ദാബയിലെ മൂന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് രംഗം വഷളാകുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിടെ വലിയ തവികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണ കാരണം.
പോലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രാത്രിയോടെയാണ് പവന് കുമാര്‍ മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ദാബയിലെ ജീവനക്കാരായ സച്ചിന്, ഗോവിന്ദ്, കരണ്‍ എന്നിവരെ വധശ്രമത്തിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി വിഹാര്‍ പൊലീസ് അറിയിച്ചു.

Comments