
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കൈവിട്ട ഷെയ്ന് വാട്സന് ചെന്നു കയറിയതു ചെന്നൈ സൂപ്പന് കിങ്സിന്റെ കൂടാരത്തില്‍. നാലു കോടി രൂപയ്ക്കാണ് വാട്സനെ ചെന്നൈ സ്വന്തം തട്ടകത്തിലെത്തിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷവും ഇത്രയും വലിയ തുകയ്ക്ക് എന്തിന് താരത്തെ സ്വന്തമാക്കി എന്ന് അവസാനം ടീം മാനേജ്മെന്റ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ താരത്തിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. എട്ട് കളികളില്‍ നിന്നായി 71 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. അതുപോലെ തന്നെ ബോളിങിലും വാട്സ്ന് ശോഭിപ്പിക്കാനായില്ല. 9.13 ആയിരുന്നു വാട്സ്ന്റെ ഇക്കണോമി റേറ്റ്.
ടീമിലെത്തിക്കേണ്ട താരങ്ങളെക്കുറിച്ച് നായകന് ധോണിയുമായും ചര്‍ച്ച നടന്നിരുന്നു. അപ്പോള്‍ ആദ്യം ധോണി പറഞ്ഞത് വാട്സ്ന്റെ പേരു തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രയും വില കൊടുത്ത് താരത്തെ ടീമില്‍ എത്തിച്ചിരിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥ് വ്യക്തമാക്കി.
ഒരു ഓള്‍റൗണ്ട എന്ന നിലയില്‍ വാട്സനെ വെല്ലാന്‍ സാധിക്കുന്നവര്‍ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് അധികമില്ല. 2017-18 ബിഗ് ബാഷ് ലീഗില്‍ 331 റണ്‍സ് നേടിയ വാട്സന് മികച്ച ഫോമില്‍ തന്നെയായിരുന്നു. ഇപ്പോള്‍ നടക്കുന്ന പാക്കിസ്താന് സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ വാട്സന് മികച്ച ഫോമിലാണ. എട്ടു മത്സരങ്ങളില്‍ നിന്നും 299 റണ്‍സും 6.96 ആണ് ഇക്കണോമി റേറ്റ്.





