
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. ബി.ജെ.പി അംഗം ജഗദീഷ് പഞ്ചലിന് ബഹളത്തിനിടെ കോണ്‍ഗ്രസ് അംഗത്തിന്റെ വക മര്‍ദ്ദനം. മൈക്രോഫോണ്‍ ഊരിയാണ് ജഗദീഷിനെ അടിച്ചത്. ഇയാളെ ഇടിക്കുകയും ചെയ്തു. പ്രതിപക്ഷ നിരയിലെ അമരീഷ് ദേറിനെ ഭരണപക്ഷം ആക്ഷേപമുന്നയിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ജഗദീഷിനെ ആക്രമിച്ച അംഗത്തെ ബജറ്റ് സമ്മേളനം കഴിയുന്നതുവരെ സ്പീക്കര്‍ സസ്പെന്റു ചെയ്തു.
ചോദ്യോത്തര വേളയ്ക്കു ശേഷം സംസാരിക്കാനെഴുന്നേറ്റ കോണ്‍ഗ്രസ് അംഗം വിക്രം മാഡത്തെ സ്പീക്കര്‍ രാജേന്ദ്ര ത്രിദേവി തടഞ്ഞതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. തനിക്ക് സംസാരിക്കണമെന്ന് വിക്രം നിര്‍ബന്ധം പിടിച്ചു. ഈ സമയം വിക്രമിന് പിന്തുണയുമായി കോണ്‍ഗ്രസിലെ അമരീഷ് ദേറും രംഗത്തെത്തി. ഈ ആവശ്യം സ്പീക്കര്‍ നിഷേധിച്ചതോടെ ഇരുവരും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
ഇതോടെ ഇരുവരേയും ഇന്നത്തേക്ക് സസ്പെന്റു ചെയ്ത സ്പീക്കര്‍ മാര്‍ഷലിന്റെ സഹായത്തോടെ അവരെ പുറത്താക്കുകയും ചെയ്തു. ഈ സമയമാണ് കോണ്‍ഗ്രസിലെ പ്രതാപ് ദുഹത് ബി.ജെ.പി അംഗത്തെ മൈക്ക് ഊരി അടിച്ചത്. പ്രതാപിനെ ഈ സമ്മേളന കാലത്തേക്ക് സസ്പെന്റു ചെയ്ത സ്പീക്കര്‍ പത്തു മിനിറ്റിനു ശേഷം നടപടികള്‍ പുനരാരംഭിച്ചു. ഈ സമയം പുറംവാതിലിലൂടെ എത്തിയ അമരീഷ് ദേര്‍ പഞ്ചലിനെ വീണ്ടും ആക്രമിച്ചു. മറ്റൊരു ബി.ജെ.പി അംഗമെത്തിയാണ് അമരീഷിനെ തിരിച്ചടിച്ച് പഞ്ചലിനെ രക്ഷപ്പെടുത്തിയത്.






