
ന്യുഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വായ്പ തട്ടിപ്പ് കൂടി പുറത്ത്. ഇത്തവണ ഒന്‍പത് കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചാന്ദ്രി പേപ്പര്‍ ആന്റ്് അലൈയ്ഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം തട്ടിയതെന്ന് സി.ബി.ഐ വ്യക്തമാക്കി.
എന്നാല്‍ ഈ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എന്‍.ബി വക്താവോ ചാന്ദ്രി പേപ്പര്‍ കമ്പനിയോ തയ്യാറായിട്ടില്ല.
പി.എന്‍.ബി മുംബൈ ബ്രാഞ്ചില്‍ നിന്നും ആഭരണ വ്യാപാരി നീരവ് മോഡിയും സംഘവും 12,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പിനെ കുറിച്ച് പരാതി കിട്ടുന്നതും സി.ബി.ഐ പരിശോധന നടത്തിയതും.






