പട്‌ന: ബിഹാറിലെ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) അധ്യക്ഷൻ പ്രശാന്ത് കിഷോർ ലീഡ് നിലനിർത്തുന്നു. ഒൻപത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർഥി നീരജ് കുമാറിനെ 5,272 വോട്ടുകൾക്ക് പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം.
ബിജെപി തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ബങ്കിപ്പൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് ഇവിടെ നിന്ന് ഒടുവിൽ നിയമസഭയിലെത്തിയത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം എംഎൽഎ സ്ഥാനം ഒഴിഞ്ഞത്. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയ നേതാവായ പ്രശാന്ത് കിഷോറിന്റെ ലീഡ് ബിജെപി ക്യാംപുകളിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആദ്യം സ്ഥാനാർഥിയാക്കിയിരുന്ന അഭിഷേക് കുമാർ നാമനിർദേശം നൽകിയതിന് പിന്നാലെ പിന്മാറിയതിനെ തുടർന്ന് യുവനേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി മത്സരിപ്പിച്ചത്.
അതേസമയം, മധ്യപ്രദേശിലെ ദതിയ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയാണ് നേരിടുന്നത്. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിംഗ്, ബിജെപിയുടെ അശുതോഷ് തിവാരിയെ 6,583 വോട്ടുകൾക്ക് പിന്നിലാക്കി മുന്നേറുകയാണ്.
സിജെപി പ്രതിഷേധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്.

Comments