
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിക്കേണ്ട എന്ന പ്രസ്താവനയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്ത് എത്തുന്ന സഞ്ചാരികള്‍ പ്രാദേശിക സംസ്കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ ബിക്കിനി ധരിച്ച് നടക്കാന്‍ സാധിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തത്.
ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം വിവാദ പ്രസ്താവന നടത്തിയത്. വിദേശികള്‍ അവരുടെ രാജയത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കണ്ണന്താനം വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ പ്രാദേശിക വസ്ത്ര ധാരണ രീതി പിന്തുടരാന് വിദേശ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ എത്തുമമ്പാള് അവിടുത്തെ രപാദേശിക സംസ്കാരം അംഗീകരിക്കാന്‍ തയാറാാകണം. എന്നാല്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






