
ന്യൂഡല്‍ഹി: വാഹന ഉടമകളുടെ പരാതിയ്ക്ക് പരിഹാരം കാണാന്‍ ഓംബുഡ്സ്മാന് വരുന്നൂ. വാഹനം വാങ്ങിയാല്‍ ഉടമകള്‍ക്ക് നിരവധി പരാതികളാണ്. പറഞ്ഞിരുന്നത്രയും മൈലേജ് കിട്ടുന്നില്ല, സര്‍വീസ് നല്ലതല്ല, റിപ്പയറിങിന് പതിനായിരങ്ങള്‍ വാങ്ങുന്നു. എന്നുള്ള നിരവധി പരാതികളാണ് ഉടമകള്‍ക്കുള്ളത്.
പൊതുവേ ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനികളും ഡീലര്‍മാരും കൈമലര്‍ത്തി കാണിക്കുകയും ചെയ്യും. ഇതിനു ഒരു പരിഹാരമാവുകയാണ്. വാഹന ഓംബുഡ്സ്മാനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണ്. ബാങ്കിങ്, ഇഷുറന്‍സ് പോലുള്ള രംഗങ്ങളിലുമുള്ളതു പോലെ പരാതി ഉണ്ടെങ്കില്‍ ഓംബുഡ്സമാനെ സമീപിക്കാം.
ഒരു ദേശീയ വാഹന നയം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നയത്തിന്റെ കരടിലുള്ള നിര്‍ദേശങ്ങളില്‍ ഒന്നാണ് ഓട്ടോമോട്ടീവ് ഓംബുഡ്സ്മാന്. വാഹന വില്പന മുതല്‍ സര്‍വീസ്, റിപ്പയര്‍ എന്ന് തുടങ്ങി എല്ലാ പരാതികളൂം ഓംബുഡ്സ്മാന് മുന്നില്‍ കൊണ്ട് വന്നു നിയമപരമായി പരിഹാരം കാണുന്നതിനുള്ള നിര്‍ദേശമാണ് കരട് നയത്തിലുള്ളത്. കമ്പനികളുടെയും ഡീലര്‍മാരുടെയും സേവനങ്ങളെ കുറിച്ച് കസ്റ്റമേഴ്സിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സംവിധാനവും നയത്തിലുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡീലര്‍മാര്‍ക്ക് സ്റ്റാര്‍ റേറ്റിങ് കൊണ്ടുവരുന്നതിനും പരിപാടിയുണ്ട്.






