
കലേഷ് ഇറച്ചി വില്‍പ്പനക്കാരനോട്:
''ഇവിടെനിന്നു വാങ്ങിയ ഇറച്ചി വീട്ടില്‍ച്ചെന്നു തൂക്കിനോക്കിയപ്പോള്‍ കുറവു കാണുന്നു.''
കടക്കാരന്:''വീട്ടിലേക്ക് നടന്നാണോ പോയത്?''
കലേഷ്: ''അതേ...''
കടക്കാരന്: ''നടന്നാല്‍ ഭാരം കുറയുമെന്നു ഡോക്ടര്‍മാര്‍ പറയുന്നത് അപ്പോള്‍ എത്രശരിയാ...''
- മോഹന്‍, പാലക്കാട്
*****
പത്രവായനയ്ക്കിടയില്‍ രവി മധുവിനോട്:
''നീയറിഞ്ഞോ... ആന്ധ്രയില്‍ നെല്‍പ്പാടത്തിനു കണ്ണുകിട്ടാതിരിക്കാന് നടിയു ടെ പടം വച്ചെന്ന്.''
മധു: ''എങ്കില്‍ ഇനി പേടിക്കണ്ട. നെല്ലെല്ലാം പൂത്തുലഞ്ഞു നിന്നോളും.''
- ജോയ്സ്, ആലപ്പുഴ
*****
രണ്ടുലക്ഷം രൂപ ബാങ്ക്വായ്പയ്ക്ക് അപേക്ഷിച്ച അപരിചിതനോട് ബാങ്ക് മാനേജര്‍:
''ഇത്രയും രൂപ വായ്പ തരാന്‍ നിങ്ങള്‍ക്ക് എന്തു വരുമാനമാണുള്ളത്?''
അപേക്ഷകന്: ''എന്റെ തലയ്ക്കുതന്നെ സര്‍ക്കാര്‍ പത്തുലക്ഷം രൂപയാ വിലയിട്ടിരിക്കുന്നത്.''
- എന്‍.പി നമ്പൂതിരി, കോട്ടയം
***
പൊങ്ങച്ചക്കാരനായ വറീത് സുഹൃത്തിനോട്:
''നിങ്ങള്‍ക്കറിയുമോ... എന്റെ ഭാര്യ ആണ്‍വേഷം കെട്ടി ഒരുമാസം കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ ജോലിചെയ്തിട്ടുണ്ട്.''
സുഹൃത്ത്: ''എന്നിട്ട് ആരും അറിഞ്ഞില്ലേ?''
വറീത്: ''അത് ചെന്ന അന്നുതന്നെ അറിഞ്ഞു. പക്ഷേ അറിഞ്ഞവര്‍ പരസ്പരം മിണ്ടിയില്ല.''
- സജു, കളമശേരി
****
പൊതുസ്ഥലത്ത് മാലിന്യം തള്ളിയിട്ടു പോകുന്ന ആളോട് പോലീസുകാരന്:
''എടോ... ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡ് താന്‍ കണ്ടില്ലേ?''
ആള്: ''അല്ല സാര്‍... ഞാനിതൊരു നിക്ഷേപമായിട്ടു കണ്ടില്ല. ചെറിയൊരു സംഭാവന... അത്രമാത്രം.''
- ശ്രീനി, കുളങ്ങര
*****
പാമ്പുകടിയേറ്റ ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ ഭാര്യയോട് ഡോക്ടര്‍:
''കഷ്ടം... കടിയേറ്റെന്നറിഞ്ഞപ്പോള് നിങ്ങള്‍ക്ക് കെട്ടാമായിരുന്നില്ലേ?''
ഭാര്യ: ''ഇയാളുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ട് വേറെ കെട്ടാമെന്നു കരുതി.''
- ശ്രീരാജ്, ചേര്‍ത്തല
*****
ജഡ്ജി മോഷ്ടാവിനോട്:
''നിങ്ങള്‍ നാലുപ്രാവശ്യം തുണിക്കടയില്‍ കയറി എന്താണു മോഷ്ടിച്ചത്?''
മോഷ്ടാവ്: ''ഒരു സാരി.''
ജഡ്ജി: ''എന്ത്... ഒരു സാരിയോ?''
മോഷ്ടാവ്: ''മൂന്നു പ്രാവശ്യവും എന്റെ ഭാര്യയ്ക്ക് സാരിയുടെ കളര്‍ ഇഷ്ടപ്പെട്ടില്ല.''
- മധു, കണ്ണൂര്‍
*****

സുധ രാഗിണിയോട്:
''രാഗിണീ... ഇന്നലെ ഞാന്‍ മുത്തശിയുടെ കട്ടിലില്‍ കിടന്നുറങ്ങിയത് അബദ്ധമായിപ്പോയീന്നാ തോന്നുന്നത്.''
രാഗിണി: ''എന്തുപറ്റി?''
സുധ: ''പൃഥ്വിരാജിനെയും കുഞ്ചാക്കോബോബനെയും സ്വപ്നം കണ്ടിരുന്ന ഞാന്‍ ഇന്നലെ സത്യനെയും ഉമ്മറിനെയുമാ സ്വപ്നം കണ്ടത്.''
- സാമുവല്‍, തിരുവല്ല