തൊടുപുഴ: ഇടുക്കി ജില്ലയിലെ അനധികൃത ട്രക്കിങ്ങിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തി. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും നോട്ടീസ് നല്കി.
വനമേഖലയിലുള്ള മുഴുവന്‍ ട്രക്കിങ്ങും നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഉടുമ്പന്‍ ചോല, ദേവികുളം തഹസില്‍ദാര്‍മാരാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നിര്‍ദേശിച്ചിരിക്കുന്ന ദിവസത്തിനുള്ളില്‍ വിശദീകരണം ലഭിക്കാത്ത പക്ഷം ഇവ അടച്ചുപൂട്ടുന്നതിലേക്കുള്ള നടപടിയിലേക്ക് കടന്നേക്കും.
കുരങ്ങിണി അപകടത്തിനു പിന്നാലെയാണ് വകുപ്പിന്റെ നീക്കം. ഇടുക്കി- തമിഴ്നാട് അതിര്‍ത്തിയില്‍ തേനിക്കു സമീപം കുരങ്ങിണിമലയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനെത്തിയ സംഘത്തിലെ 15 പേര് മരിച്ചിരുന്നു. എന്നാല്‍ കുരങ്ങിണി അപകടത്തിനു മുമ്പേ തന്നെ അനധികൃത ട്രക്കിങ് നിരോധിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചു.

Comments