
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കുന്ന കാര്യത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും ഉടക്കി പിരിഞ്ഞ ടിഡിപി കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്ന് അവിശ്വാസപ്രമേയവുമായി മുമ്പോട്ട് പോകും. ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ച് ലോക്സഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയിട്ടുണ്ട്. നോട്ടീസ് ഇന്ന് പരിഗണിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അവിശ്വാസപ്രമേയം അവതരിപ്പിച്ചാലും വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ വിജയിക്കാന്‍ ഇടയില്ല. ലോക്സഭയില്‍ നോട്ടീസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. 130 അംഗങ്ങളുടെ പിന്തുണ ആന്ധ്രാപ്രദേശിലെ മുന്നണികള്‍ക്കുണ്ട്. ആകെ 539 അംഗ സഭയില്‍ 274 അംഗങ്ങള്‍ ബിജെപിയ്ക്കുണ്ട്. കേവലഭൂരിപക്ഷത്തിന് 270 നേരത്തേ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.വി. സുബ്ബ റെഡ്ഡി ലോക്സഭാ സെക്രട്ടറിയേറ്റിന് അവിശ്വാസപ്രമേയം സംബന്ധിച്ച കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഡിഎ വിട്ട ടിഡിപിയ്ക്ക് വന്‍ പിന്തുണയാണ് ഇക്കാര്യത്തില്‍ കിട്ടിയിട്ടുള്ളത്. കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രമുഖ കക്ഷികള്‍ക്കൊപ്പം ഏഴു മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഇവരുടെ നോട്ടീസ് അംഗീകരിക്കപ്പെട്ടില്ല. അനേകം പാര്‍ട്ടി നേതാക്കള്‍ മുദ്രാവാക്യം വിളികളുമായി എത്തിയതോടെ സഭ ബഹളം മൂലം പല തവണ തടസ്സപ്പെടുകയും നിര്‍ത്തി വെയ്ക്കുകയും ചെയ്യപ്പെട്ട സാഹചര്യത്തില്‍ സഭ പിരിയേണ്ടി വന്നിരുന്നു. പലതരണം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തെലുങ്കാന രാഷ്ട്രീയ സമിതി, എഐഡിഎംകെ എന്നിവര്‍ സഭാ നടപടികളുമായി സഹകരിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിന് കഴിച്ചയാഴ്ച ആദ്യം നോട്ടീസ് നല്‍കിയത് വൈഎസ്ആര്‍ ആയിരുന്നു. തൊട്ടുപിന്നാലെ മുഖ്യ എതിരാളികളും ബിജെപിയുടെ അനുയായികളുമായ ടിഡിപിയും രംഗത്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ എന്‍ഡിഎ മുന്നണി വിടുകയും ചെയ്തു.






