പുതിയ സിനിമകള്‍ തകര്‍ക്കണമെന്ന് വാട്സ്ആപ് സന്ദേശങ്ങള്‍; ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ വഴിയെന്ന് ദിലീപ് ഓണ്‍ലൈന്‍
പുതിയ സിനിമകള്‍ തകര്‍ക്കണമെന്ന് വാട്സ്ആപ് സന്ദേശങ്ങള്‍; ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ വഴിയെന്ന് ദിലീപ് ഓണ്‍ലൈന്‍
Authored by Web Desk | Last updated: 21 Mar 2018, 2:33 PM | 1 min read
കോട്ടയം: തിയേറ്ററിലെത്തുന്ന പുതിയ സിനിമകളെ മോശം പ്രതിച്ഛായ സൃഷ്ടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സ്ആപള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. ദിലീപ് ഫാന്‍സിന്റെ പേരിലാണ് സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കി.
ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്:
‘‘ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ധേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണു. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ് ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായ് പ്രചരിക്കുന്ന ഇതൊടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിൽ ആക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ധേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവ്ന്മാരോടും പറയട്ടെ
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുവരും.
NB - ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു’’