
ഇന്നു മുതല്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറാണ് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മ ഏറും. അതുകൊണ്ടു തന്നെ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപനത്തിന് പിന്നാലെ പരമാവധിപ്പേര്‍ക്ക് പ്ലാവിന്‍തൈ വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്പന്നങ്ങളില് നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍.






