
തിരുവനന്തപുരം : പുതിയ സ്റ്റേഡിയത്തിനായുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമത്തിനെതിരെ ശശി തരൂര്‍ എം.പി രംഗത്ത്. രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.
ഇനിയൊരു സ്റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ല. ഇത്രയും സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോ എന്നും ശശി തരൂര്‍ ചോദിച്ചു.






