
ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിനോട് ഫോണിലൂടെ ഭാര്യ:
''ദേ... നമ്മുടെ മോന് നടക്കാന്‍ തുടങ്ങീട്ടോ!''
ഭര്‍ത്താവ്: ''എപ്പോള്‍?''
''ഒരാഴ്ചയായി.''
''ദൈവമേ... അവനിപ്പം എവിടെ എത്തിക്കാണും?''
- പ്രമോദ്, പട്ടം
****
മധു രാജപ്പനോട്:
''മകളുടെ കല്യാണം തീരുമാനിച്ചിട്ട് പിന്നെന്താ അത് വേണ്ടെന്നു വച്ചത്.''
രാജപ്പന്: ''ചെറുക്കന് ബാങ്കില്‍നിന്ന് ലോണെടുത്താ ബിസിനസ് നടത്തുന്നത്. എപ്പോഴാ അവന് മുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.''
- ഷംനാദ്, മഞ്ചേരി
****
വാസു കേശവനോട്:
''നിന്റെ കേടായ രണ്ടു പല്ല് പറിച്ചല്ലോ... നന്നായി. ഇനി രണ്ടെണ്ണം കൂടിയുണ്ട്. അതുകൂടി പറിക്കാമായിരുന്നു.''
കേശവന്: ''എന്തുചെയ്യാം. അപ്പോഴേക്കും അയല്ക്കാരു വന്ന് അവളെ പിടിച്ചുമാറ്റി.''
- ഷാജന്, മൂലമറ്റം
*****
ജയന് സുഹൃത്തിനോട്:
''കേട്ടില്ലേ... റെയില്‍വേ ബജറ്റില്‍ അമ്പതുവയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ടിക്കറ്റില്‍ അമ്പതു ശതമാനം ഇളവ്! ഇക്കണക്കിനു റെയില്‍വേ നഷ്ടത്തിലാവുമോ?''
സുഹൃത്ത്: ''റെയില്‍വേയ്ക്ക് ഒരു നഷ്ടവും ഉണ്ടാവില്ല. ഏതെങ്കിലും സ്ത്രീ തനിക്ക് അമ്പതു വയസില്‍ കൂടുതലുണ്ടെന്ന് പറയുമോ?''
- ജോയ്മാത്യു, തൃശൂര്‍
****
തീയേറ്ററില്‍ ടിക്കറ്റ് വില്പ്പനക്കാരന് മാനേജരോട്:
''സാര്‍... സൂപ്പര്‍സ്റ്റാറിന്റെ പുതിയ പടമായിട്ടും ആരും ടിക്കറ്റെടുക്കുന്നില്ല.''
മാനേജര്‍: ''എല്ലാവരെയും ഫ്രീയായിട്ട് കേറ്റിവിട്ട് വാതിലടയ്ക്ക്. പടം തീരുന്നതിനുമുമ്പ് ഇറങ്ങണമെങ്കില്‍ ഇരുനൂറു രൂപയുടെ ടിക്കറ്റും വയ്ക്ക്.''
- അനൂപ്, കവടിയാര്‍
*****
ടാക്സി ഡ്രൈവറോട് യാത്രക്കാരന്:
''താനെന്തിനാടോ വണ്ടി നിര്‍ത്തിയത്?''
ഡ്രൈവര്‍: ''നിങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടി പറഞ്ഞല്ലോ ഒന്നു നിര്ത്താ ന്.''
യാത്രക്കാരന്: ''അതു തന്നോടല്ല. എന്നോടാ...''
- പ്രകാശ്, മാവേലിക്കര
******
ഓപ്പറേഷന് തിയറ്ററിലേക്കു കൊണ്ടുപോകുന്ന സ്ത്രീയോട് ഡോക്ടര്‍:
''മാഡത്തിന് എത്ര വയസായി?''
സ്ത്രീ: ''24 വയസ്.''
ഡോക്ടര്‍: ''ഉറപ്പാണല്ലോ അല്ലേ? അനസ്തീഷ്യയുടെ അളവ് വയസിനനുസരിച്ചു വേണം.''
സ്ത്രീ: ''സോറി... 30 വയസ്!''
ഡോക്ടര്‍: ''നോക്കൂ മാഡം, അനസ്തീഷ്യ കുറഞ്ഞാല്‍ ഓപ്പറേഷന് നടക്കുന്നതിനിടെ ബോധം വരാന്‍ സാധ്യതയുണ്ട്. അത് കുഴപ്പമാകും.''
സ്ത്രീ: ''38 വയസ്.''
ഡോക്ടര്‍: ''മാഡം... ശരിയായ വയസ് പറഞ്ഞില്ലെങ്കില്‍ അനസ്തീഷ്യയുടെ തെറ്റായ അളവ് നിങ്ങളുടെ കരളിനെ ബാധിക്കും.''
സഹികെട്ട സ്ത്രീ: ''49... ഓപ്പറേഷന് തിയറ്ററില്‍നിന്ന് എന്റെ ശവം പുറത്തെടുത്താലും ഇനി കൂട്ടാന്‍ വയ്യ!''