
റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവ്. ഏഴു വര്‍ഷം തടവിനു പുറമെ 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച നാലാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു.
കേസില്‍ ലാലു ഉള്‍പ്പെടെ ഏഴു പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ മിശ്ര ഉള്‍പ്പെടെ അഞ്ചു പ്രതികളെ വെറുതെ വിട്ടു. ബിഹാറിലെ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്കി 3.76 കോടി തട്ടിയെടുത്തുവെന്ന കേസില്‍ ലാലു ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ അഞ്ചിനു വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
കേസില്‍ 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സമയത്ത് 14 പേര് മരിക്കുകയും, രണ്ടുപേരെ മാപ്പുസാക്ഷികളുമാക്കി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആറു കാലിത്തീറ്റ കേസുകളില്‍ നേരത്തെ മൂന്നെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിരുന്നു.






