
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടി ഓസീസ് ടീം. മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. മാച്ച് റഫറി ഗുരുതര വിഷയം അമ്പയര്‍മാരെ അറിയിച്ചു. അമ്പയര്‍മാര്‍ ഒസീസ് താരം ബാന്ക്രാഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്.
അതേസമയം, വിവാദം കൊഴുത്തതോടെ സംഭവം വിശദീകരിക്കാന്‍ സ്മിത്ത് നിര്ബന്ധിതനാകുകയിരുന്നു. തുടര്‍ന്നാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയത്. ടീമിനെ നയിക്കുന്ന ഗ്രൂപ്പ് ചര്‍ച്ച ചെയ്ത് ഒന്നിച്ചെടുത്ത തീരുമവനമാണിതെന്നും. തങ്ങളുടെ ഭാഗത്ത് വലിയ പിഴവാണ് സംഭവിച്ചതെന്നും, മാന്യതയ്ക്കു നിരക്കാത്തതാണെന്നും സ്മിത്ത് കുറ്റസമ്മതം നടത്തുകയായിരുന്നു.
പ്രതികൂല സാഹചര്യത്തില്‍ ഉയര്‍ത്തിയ നിരാശയാണ് കൃത്രിമം കാണിക്കുന്നതിലലേക്ക് നയിച്ചതെന്ന് സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43-ാം ഓവറിലാണ് വിവാദ സംഭവം നടക്കുന്നത്. പന്ത് ഫീല്‍ഡു ചെയ്ത ഓപ്പണിങ് ബാറ്റ്സ്മാന് ബാന്‍ക്രോഫ്റ്റ് മഞ്ഞനിറമുള്ള വസ്തു ഉപയേഗിച്ച് പന്തിന്റെ ഘടന മാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇലിങ്വര്‍ത്തും ബാന്‍ക്രോഫ്റ്റുമായി സംസാരിക്കുകയും, തുടര്‍ന്ന് സ്മിത്ത് കുറ്റസമ്മതം നടത്തുകയുമായിരുന്നു. ഇതോടെ ഓസീസ് കുരുക്കിലായിരിക്കുകയാണ്. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 294 റണ്‍സ് ലീഡുണ്ട്.
The fear in Lehman’s eyes... #balltampering pic.twitter.com/veK9O7spl0
— Jason Knight (@JasonAKnight) March 24, 2018






