
വരണാസി: ഈ ജീവിതകാലത്ത് ചെയ്ത പാപങ്ങള്‍ക്ക് മോക്ഷം കിട്ടണമെന്ന ആഗ്രഹം എല്ലാവരേയും പോലെ അഭിസാരികമാര്ക്കുമുണ്ട്. അടുത്ത ജന്മത്ത് നല്ലൊരു ജീവിതം ലക്ഷ്യമാക്കി വരണാസിയിലെ അഭിസാരികമാര്‍ ചെയ്യുന്നത് കേട്ടാല്‍ ഞെട്ടും. ഒരു രാത്രി മുഴുവന്‍ ശ്മശാന ഭൂമിയില്‍ നൃത്തം ചെയ്യുകയാണവര്‍. 450 വര്‍ഷം പഴക്കമുള്ള ആചാരമാണിത്. മണികര്‍ണിക ശ്മശാനത്തിലാണ് അവര്‍ ഈ ആചാരം അനുഷ്ഠിക്കുന്നത്.
രജ്പുത് ചക്രവര്ത്തിയായിരുന്നന മാന്‍ സിംഗിനോട് പ്രാര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം ഈ ആചാരത്തിന്റെ ഭാഗമായി അവര്‍ തേടുന്നുണ്ട്. ചൈത്ര മാസത്തിലെ നവരാത്രി നാളുകളിലെ അഞ്ചാം നാള് മുതല്‍ ഏഴാം നാള് വരെസംഗീതപരിപാടി നടക്കും. ഒമ്പതാം നാള് രാത്രിയാണ് സംഗീതത്തിന്റെ അകമ്പടിയോടെ അഭിസാരിമാരുടെ നൃത്തം അരങ്ങേറുക.
തങ്ങളുടെ പ്രവൃത്തികളില്‍ മോക്ഷം പ്രാപിക്കുന്നതിനു എല്ലാ വര്‍ഷവും ഇവിടെ എത്തി ആചാരത്തില്‍ പങ്കെടുക്കാറുണ്ടെന്ന് ഒരു അഭിസാരിക പറയുന്നു. ഇത് വളരെ പാരമ്പര്യമുള്ള ആചാരമാണെന്ന് മഹാഷംഷാന്‍ നാഥ് ക്ഷേത്ര ഭാരവാഹി ഗുല്‍ഷന്‍ കപൂര്‍ പറയുന്നു.






