
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നെയ്യാറ്റിന്‍കര നഗരസഭയിലാണ് സംഭവം. ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റത്തെ ചൊല്ലിയായിരുന്നു തരക്കം. ഇത് രൂക്ഷമായതോടെ എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തികയായിരുന്നു.
ഭൂമി കൈമാറ്റത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
ചെയര്പേഴ്സണുനേരെ ആക്രോശിച്ച് എത്തിയ അംഗങ്ങളെ തുടക്കാനായി ഭരണപക്ഷ അംഗങ്ങള്‍ എത്തി. ഇതോടെ തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം യോഗം തടസപ്പെടുകയും തെറ്റിപ്പിരിയുകയും ചെയ്തു.
When a # Kerala woman councillor can give brash unruly male counterparts a run for their life...the wrong way! pic.twitter.com/qZHpeSmwN2
— Sneha Koshy (@SnehaMKoshy) March 26, 2018






