
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്ന് മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സാണ്. ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ അവര്‍ പറഞ്ഞ കഥകള്‍ ഒരു മണിക്കൂര്‍ നീളുന്ന ടെലിവിഷന്‍ അഭിമുഖങ്ങളിലെ പ്രേക്ഷകരുടെ കാര്യത്തില്‍ പത്തു വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്. സിബിഎസിന് ദാനിയേല്‍ നല്കിയ അഭിമുഖം കണ്ടത് 22 ദശലക്ഷം പേരായിരുന്നു. 2016 ല്‍ 20 ദശലക്ഷം പേര് കണ്ട് ട്രംപ് കൊടുത്ത അഭിമുഖത്തെയും കടത്തിവെട്ടി.
2008 മുതലുള്ള കാലയളവ് എടുത്താല്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ അഭിമുഖമാണ് നീലച്ചിത്ര നടിയുടേത്. 2008 നവംബര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബാരക് ഒബാമയേയും മിഷേലയേയും സ്റ്റീവ് ക്രോഫ്റ്റ് നടത്തിയ അഭിമുഖമാണ് ഏറ്റവും കൂടുതല്‍ ആള്ക്കാര് കണ്ടത്. 24.5 ദശലക്ഷം പേരായിരുന്നു കണ്ടത്. 2006 ല്‍ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടായ ആന്ഡേഴ്സണ് കൂപ്പറുടെ ഡാനിയേല്‍സുമായുള്ള വെളിപ്പെടുത്തല്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കയില്‍ ഞായറാഴ്ച ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ 1 സ്പോട്ടിലായിരുന്നു അഭിമുഖം. അതേസമയം ട്വിറ്ററില്‍ സജീവമായ ട്രംപ് ഇതുവരെ ദാനിയേലിന്റെ ആരോപണങ്ങളെ ട്വിറ്ററിലൂടെ പോലും എതിര്‍ത്തിട്ടില്ല. പകരം ഒട്ടും കൃത്യത ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ എന്ന് മാത്രമാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം ഊഹാപോഹങ്ങളും ചൂടന്‍ കെട്ടുകഥകളും ഉപയോഗിച്ച് മാധ്യമങ്ങള്‍ രസിക്കുകയാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ ഒരു കൊച്ചുകുട്ടി കൂടിയുണ്ടെന്നും അവനെ കഥകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് മെലാനിയയുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്റ്റെഫാനി ഗ്രിഷാം പ്രതികരിച്ചിട്ടുണ്ട്. തന്നെ മകള്‍ ഇവാന്കാട്രംപിനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞ ശേഷമായിരുന്നു ട്രംപ് താനുമായി ലൈംഗികത പങ്കിട്ടതെന്നായിരുന്നു ദാനിയേലിന്റെ വെളിപ്പെടുത്തല്‍. അന്ന് ദാനിയേല്‍ 27 കാരിയും ട്രംപ് 60 കാരനുമായിരുന്നു. മെലാനിയാ ട്രംപിനെ വിവാഹം കഴിക്കുകയും ബാരന് ട്രംപ് ഉണ്ടാകുകയും ചെയ്തിരുന്നു. ഭാര്യ മെലാനിയയെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ പേടിക്കേണ്ടെന്നും താനും ഭാര്യയും വെവ്വേറെ മുറികളിലാണ് കിടക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ മറുപടി.






