കൊച്ചി: ഒരിടവേളയ്ക്ക് ശേഷം യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം ചര്‍ച്ചയാകുന്നു. ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു.
താന്‍ ഒരു പ്രാണിയോ ഈച്ചയോ ആയിരുന്നെങ്കില്‍ ഒരു തടസവുമില്ലാതെ ക്ഷേത്ര പ്രവേശനം നടത്താമായിരുന്നുവെന്ന് യേശുദാസ് പറഞ്ഞിരുന്നു. ഇതോടെയാണ് ഹിന്ദു ഐക്യവേദി വിഷയം ഏറ്റെടുത്തത്. നിലവില്‍ ഹിന്ദുസംഘടനകളും യേശുദാസിന്റെ ക്ഷേത്രപ്രവേശനത്തില് അനുകൂലമായ നിലപാടാണെടുത്തിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ മാറിമാറിയെത്തിയ കോണ്‍ഗ്രസ്സ്-സിപിഎം ഭരണസമിതികള്‍ സംഭവം രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചതിനപ്പുറം കൃത്യമായ പരിഹാരം കണ്ടിരുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.






