
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമിഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ് കേരളം സെമിയില്‍ നേരിടുക. ഗ്രൂപ്പില്‍ കര്‍ണാടകയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് കേരളത്തിന്റെ എതിരാളികളായി മിസോറാം എത്തിയത്.
രണ്ടാം സെമിയില്‍ ബംഗാളും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ഗോവ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തി. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് ഇരു ടീമുകളും സെമി കാണാതെ പുറത്തായി. എഴുപത്തിനാലാം മിനുട്ടില്‍ മലയാളി താരം രാജേഷ് എസ് നേടിയ ഗോളിലാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്.
മിസോറാമിനെതിരായ ജയത്തോടെ കര്‍ണാടകയ്ക്കും മിസോറാമിനും ഗ്രൂപ്പില്‍ ഒമ്പതു പോയിന്റാവുകയായിരുന്നു. കര്‍ണാടക ഗ്രൂപ്പില്‍ ഒന്നാമതെത്തിയത് ഹെഡ് ടു ഹെഡിന്റെ മികവിലാണ്. കേരളം-മിസോറം സെമി ഫൈനല്‍ മാര്‍ച്ച് 30-ന് ഉച്ചയ്ക്ക് 2.30ന് കൊല്‍ക്കത്ത മോഹന്‍ ബഗാന് ഗ്രൗണ്ടില്‍ നടക്കും.






