
ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്ച്ചറില് മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിങ് സെന്റര്‍. കണക്കും ഇക്കണോമിക്സും ഈ കോച്ചിങ് സെന്ററില്‍ പഠിപ്പിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ആദ്യ അറസ്റ്റാണ് ഇത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പത്താംക്ലാസിലെ കണക്ക് പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് ചോദ്യപേപ്പറുകളാണ് ചോര്‍ന്നതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഈ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.
രാജ്യത്താകമാനം നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയില്‍ മാത്രമാണ് ചോര്‍ന്നത്. അതുകൊണ്ടു തന്നെ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ സൂത്രധാരന്‍ പിടിയിലായത്.






