ഡോക്ടര്‍ നഴ്സിനോട്:
''ആ രാഷ്ട്രീയക്കാരന്റെ ഭാര്യ നാലുകുട്ടികളെ ഒന്നിച്ചു പ്രസവിച്ച കാര്യം അയാളോടു പറഞ്ഞോ?''
നഴ്സ്: ''പറഞ്ഞിട്ട് അയാള്‍ വിശ്വസിക്കുന്നില്ല ഡോക്ടര്‍... റീകൗണ്ടിംഗ് വേണമെന്നാ പറയുന്നത്.''
- നിര്‍മല്‍, പന്തളം
****
ബസിനുള്ളില്‍ രണ്ടു യാത്രക്കാര്‍ തമ്മില്‍:
ഒന്നാമന്: ''ഏയ് മിസ്റ്റര്‍... കൈയും തലയും പുറത്തിടരുതെന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ?''
രണ്ടാമന്: ''അതു പറയാന്‍ താനാരാ... കണ്ടക്ടറോ?''
ഒന്നാമന്: ''അല്ല, താന്‍ പുറത്തു കൈയിട്ടിരിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവാ...''
- ജയേഷ്, കൊടകര
*****
സിനിമാ നിര്‍മാതാവിനോട് റിപ്പോര്‍ട്ടര്‍:
''പുതിയ സിനിമ സൂപ്പര്‍ഹിറ്റാണെന്നു കേട്ടല്ലോ. അതിന്റെ കഥ ആരുടേതാണ്?''
നിര്‍മാതാവ്: ''അത് വക്കീല്‍നോട്ടീസ് കിട്ടുമ്പോഴേ ശരിക്കും അറിയാന്‍ പറ്റൂ.''
- അജിജോണ്‍, പല്ലന
******
വിദേശത്തുനിന്ന് വീട്ടിലേക്ക് ഫോണില്‍ വിളിക്കുന്ന മകന് അച്ഛനോട്:
''അച്ഛാ... ഞാന്‍ അടുത്തയാഴ്ച ഒരുമാസത്തെ ലീവിനു വരുന്നുണ്ട്. ഇവിടെനിന്ന് എന്താ കൊണ്ടുവരേണ്ടത്?''
അച്ഛന്: ''നീയൊന്നും കൊണ്ടുവരണ്ട... നിന്റെ അനുജന് എയര്‍പോര്‍ട്ടിലെ ലഗേജ് സെക്ഷനില്‍ ജോലി കിട്ടിയകാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ.''
- ദീപക്, കോഴിക്കോട്

കിരണ്‍ അച്ഛനോട്:
''അച്ഛാ... എനിക്കുടന്‍ ഒരു അമ്പതിനായിരം രൂപ വേണം. തന്നില്ലെങ്കില്‍ ഞാന്‍ നാടുവിട്ടുപോകും.''
അച്ഛന് ഒരു പായ്ക്കറ്റ് മകനു നല്കി.
കിരണ്‍: ''ഇതില്‍ പണമാണോ അച്ഛാ?''
അച്ഛന്: ''അല്ല. ഇന്ത്യയുടെ ഭൂപടമാ... യാത്രയില്‍ നിനക്ക് പ്രയോജനപ്പെടും.''
- സീയാര്‍, കൊച്ചി
*****
മോനായി വികാരിയച്ചനോട്:
''അച്ചന് ഇന്നുരാവിലെ ചെയ്ത പ്രസംഗത്തില്‍, മറ്റൊരാളുടെ തെറ്റില്‍നിന്നു മുതലെടുക്കുന്നത് ശരിയല്ലെന്നു പറഞ്ഞല്ലോ. അച്ചനതില്‍ വിശ്വസിക്കുന്നുണ്ടോ?''
അച്ചന്: ''എന്താ സംശയം?''
മോനായി: ''എങ്കില്‍ പത്തുകൊല്ലം മുമ്പ് എന്റെ വിവാഹസമയത്ത് ഞാന്‍ അച്ചനു നല്കിയ ആയിരം രൂപ തിരിച്ചുതന്നുകൂടേ?''
- പ്രിന്‍സ്, ഹരിപ്പാട്
*****
വിവാഹദല്ലാള്‍ പെണ്ണിന്റെ അച്ഛനോട്:
''ഒരു സോഫ്റ്റ്വെയര് പയ്യനുണ്ട്.''
പെണ്ണിന്റെ അച്ഛന്: ''അതു സാരമില്ല. ഇക്കാലത്ത് ആണ്പിള്ളേര്ക്ക് ശകലം വയറുണ്ടായാല്‍ ഒരു പ്രശ്നവുമില്ല.''
- ശശി, പട്ടാഴി
******

അര്‍ദ്ധരാത്രി വീട്ടില്‍ കയറിയ കള്ളന് മുറിയിലുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടിട്ട് സ്ത്രീയോട് ആക്രോശിച്ചു:
''ങ്ഹും... വേഗം ആഭരണങ്ങളെല്ലാം ഊരിത്താ...''
സ്ത്രീ: എന്തു വേണമെങ്കിലും തരാം. താനാദ്യം ഇദ്ദേഹത്തെ അഴിച്ചുവിട്. അപ്പുറത്തെ വീട്ടിലെ ചേട്ടനാ...''

Comments