
കാട്ടാക്കട: ട്രെയിന്‍ യാത്രക്കിടെ കാണാതായ കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ പോലീസ് വാഹനം അപകടത്തില്‍ പെട്ടു. ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ കോണ്‍ഗ്രസ് നേതാവും പൂവച്ചല്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോണ്‍സനെ അന്വേഷിച്ചിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്.
കാട്ടാക്കടയില്‍ നിന്നും യാത്ര തിരിച്ച വാഹനമാണ് പുലര്‍ച്ചെ മധുരയില്‍ വെച്ച് അപടത്തില്പെടുകയായിരുന്നു. പിരക്കേറ്റവര് പ്രദേശത്തെ മീനാക്ഷി മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടു പോലീസ് ഉദ്യോഗസ്ഥരും മറ്റു രണ്ടുപേരും ഡ്രൈവറും ആണ് ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമില്ല.






