
കോഴിക്കോട്: മിച്ചഭൂമി കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ നടപടി ആരംഭിച്ച ഡെപ്യുട്ടി കലക്ടറെ സര്‍ക്കാര്‍ സ്ഥലംമാറ്റി. താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് കെ.എന്‍ ജേക്കബിനെയാണ് കണ്ണൂരിലേക്ക് സ്ഥലംമാറ്റിയതെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്‍വറിനെതിരെ മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് അയക്കാനിരിക്കേയാണ് സ്ഥലംമാറ്റം. മിച്ചഭുിേ തിരികെ പിടിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനിരിക്കുകയായിരുന്നു. കോഴിക്കോട് മാത്രം 15 ഏക്കറിലധികം സ്ഥലം മിച്ചഭൂമി ഇനത്തില്‍ അന്‍വര്‍ കയ്യേറിയതായി ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് മിച്ചഭൂമി കേസ് എടുക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനെ സ്ഥലംമാറ്റുന്നത്. പുതുതായി വരുന്ന ഡെപ്യുട്ടി കലക്ടര്‍ക്ക് ഫയലുകള്‍ പൂര്‍ണ്ണമായും പഠിച്ചശേഷമായിരിക്കും നടപടി സ്വീകരിക്കാന്‍ കഴിയുക. അത്രയും സാവകാശം അന്‍വറിന് ലഭിക്കുകയും ചെയ്യും.






