
കോട്ടയം : പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സ്കൂളിന്റെ ഹയര്‍സെക്കന്റഡി ക്ലാസുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍, പ്രതിഷേധക്കാര്‍ പിന്മാറാന് തയ്യാറായിട്ടില്ല.
ഒന്‍പതാം ക്ലാസ്സില്‍ തോറ്റതിന് മനംനൊന്താണ് പാമ്പാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സി.ബി.എസ്.സി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറയ്ക്കല്‍ ഈപ്പന് വര്‍ഗീസിന്റെ മകനുമായ ബിന്റോ ഈപ്പന് (14) ജീവനൊടുക്കിയത്. ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിനുള്ളിലെ സെ്റ്റയര്കേസില് തൂങ്ങി മരിക്കുകയായിരുന്നു.
പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം ഉറപ്പിക്കാന്‍ ഒന്‍പതാം ക്ലാസ്സിലെ ആറ് വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്പിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ സ്കൂളിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിക്ഷേധം ശക്തമായിട്ടുണ്ട്.






