
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി ഇടപാട് വിഷയത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്ക്കും നന്ദിയെന്നും വരും ദിനങ്ങള്‍ സമാധാനത്തിന്റെ ദിനങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതത്.
എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ദുഃഖ വെള്ളിയോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.






