
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് ശിശുദിനം എന്ന പേരില്‍ ആചരിക്കുന്നതിനെതിരെ ബി.ജെ.പി എം.പിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തു നല്കി. നവംബര്‍ 14 അങ്കിള്‍ ദിനമായോ, ചാച്ചാ ദിനമായോ ആചരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കുട്ടികളുടെ ദിനമായി ഡിസംബര്‍ 26 ആചരിക്കണമെന്നും ബി.ജെ.പി എംപിമാര്‍ മുന്നോട്ടുവയ്ക്കുന്നു. സിഖുകാരുടെ പത്താമത്തെ ആത്മീയ നേതാവായിരുന്ന ഗുരു ഗോബിന്ദ് സിങിന്റെ നാലുമക്കള്‍ മുഗള്‍ ആക്രമണത്തില്‍ ജീവത്യാഗം ചെയ്ത ദിനമാണ് ശിശുദിനമായി ആചരിക്കേണ്ടതെന്നുമാണ് ബി.ജെ.പി എം.പിമാരുടെ ആവശ്യം. 60 ബി.ജെ.പി എംപിമാരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.






