
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റില്‍ ചൈനീ അക്ഷരങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ചൈനീസ് ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ വെബ്സൈറ്റ് ലഭ്യമാകുന്നുമില്ല. വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ 'ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല' എന്ന അറിയിപ്പാണ് ലഭ്യമാകുന്നത്.
രാജ്യത്തിന്റെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവാരങ്ങള്‍ സൂക്ഷിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ആശങ്കപ്പെടുത്തുന്നതാണ്.






