
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്ന് സൂപ്പര്‍ സണ്‍ഡേ. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭേകറിന് സ്വര്‍ണ്ണം. പതിനാറു വയസുകാരിയായ മനു സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇന്ത്യയുടെ ഹീന സിധുവിനാണ് ഇതേ ഇനത്തില്‍ വെള്ളി നേടിയത്. ഇതോടെ ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. അടുത്തിടെ നടന്ന യൂത്ത് ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ മനു ഭേകര്‍ സ്വര്‍ണ്ണം ചൂടിയിരുന്നു.
നാലാം ദിനമായ ഇന്ന് ഇതുവരെ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയ ഇന്ത്യ, സെമിയില്‍ കടന്ന ബോക്സിങ് താരം മേരി കോമിലൂടെ വനിതാ വിഭാഗം ബോക്സിങ്ങിലും മെഡലുറപ്പിച്ചു. വനിതാ വിഭാഗം ബോക്സിങ്ങില്‍ 45-48 കിലോഗ്രാമില്‍ സെമിയില്‍ കടന്ന ഇന്ത്യയുടെ മേരി കോമും മെഡലുറപ്പാക്കിയിട്ടുണ്ട്.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത് തുടരുന്നു: 69 കിലോ വിഭാഗത്തില്‍ പൂനം യാദവിനു സ്വര്‍ണ്ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലെ ഭാരോദ്വഹന വേദിയില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വനിതാ വിഭാഗം 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി പൂനം യാദവാണ് നാലാം ദിനത്തില്‍ സ്വര്‍ണ്ണം നേടിയത്. സ്നാച്ചില്‍ 100 കിലോഗ്രാം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോഗ്രാം ഉയര്‍ത്തി ആകെ 222 കിലോഗ്രാം ഉയര്‍ത്തിയാണ് ഇന്ത്യയ്ക്കായി അഞ്ചാം സ്വര്‍ണ്ണം നേടിയത്. പൂനം യാദവ് സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 95 കിലോഗ്രാം ആണ് ഉയര്‍ത്തിയത്. ഇംണ്ടിന്റെ സാറാ ഡേവിസ് 217 കിലോഗ്രാം ഉയര്‍ത്തി വെള്ളിയും ഫിജിയുടെ അപോളോണിയോ വേവെയ് 216 കിലോഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.
22 കാരിയായ പൂനം യാദവ് 2014 ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു. വാരാണസിയിലെ കര്‍ഷക കുടുംബത്തില്‍ നിന്നു വരുന്ന പൂനം യാദവ് ഗെയിംസിനു മുമ്പ് തന്റെ കുടുംബത്തിനായി ഒരു സ്വര്‍ണ്ണം നേടണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.
ആദ്യ ദിനം വെള്ളിത്തിളക്കത്തോടെ ഗുരുരാജ തുടങ്ങിവെച്ച ജൈത്രയാത്ര മീരാഭായ് ചാനു റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി ശോഭ കൂട്ടിയാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ 54 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണവും, പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ലാത്തര്‍ വെങ്കലവും നേടിയിരുന്നു. മൂന്നാം ദിനവും ഇന്ത്യയ്ക്ക് ഇതേ വിഭാഗത്തില്‍ സ്വര്‍ണ്ണത്തോടെയാണ് തുടക്കം. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 18 കാരനായ ദീപക് ലാത്തര്‍ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനത്തില്‍ 77 കിലോഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംവും, 85 കിലോഗ്രാം വരിഭാഗത്തില് വെങ്കട് രാഹുലും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി.