.jpg)
റേഡിയോ ജോക്കി രാജേഷിന്‍െ്റ മരണത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കായംകുളം സ്വദേശി യാസിന് മുഹമ്മദാണ് ഇന്നു പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും, വാഹനം ഉപേക്ഷിച്ചതും എഞ്ചിനീയറായ യാസിന് മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി.
ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സത്താറിലേക്ക് വിരല്‍ ചൂണ്ടൂന്ന ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. അതേസമയം, സത്താര്‍, അലിഭായ് എന്നിവരെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാമനും കസ്റ്റഡിയിലായതായാണ് സൂചന.
രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയലിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നല്കിയ ആളും കൊലയാളി സംഘവും തമ്മില്‍ ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്. എന്നാല്‍ കൊലപാതകത്തിനു ശേഷം വാട്സ്ആപ്പിലൂടെ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചതായാണു വിവരം. കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി.






