
ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളര്‍ പാത്ത് കമ്മിന്സന് ഐ.പി.എല്ലില്‍ നിന്നും പുറത്തായി. ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടത്തിനിടെയാണ് കമ്മിന്സന് പരിക്കേറ്റത്. താരത്തിന് കുറച്ചു ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
നേരത്തെ മിച്ചല്‍ സ്റ്റാര്‍ക്കും കഗിസോ റബാഡയും ഈ പര്യടനത്തിനിടെ പരിക്കേറ്റിരുന്നു. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനം ഐ.പി.എല്‍ ടീമുകള്‍ക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കേദര്‍ ജാദവും പരിക്കേറ്റ് പുറത്തു പോയിരുന്നു. പിന്തുട ഞരമ്പിനാണ് ജാദവിന് പരിക്കേറ്റത്.






