കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണില്‍ രണ്ടാം ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡ് എഫ്.സിയാണ് എതിരാളികള്‍.
കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനെ തോല്‍പ്പിച്ചതോടെയാണു ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ ജയമറിഞ്ഞത്‌്. ഡേവിഡ് കോപ്പലിനു പകരം ആഷ്‌ലെ വെസ്‌റ്റ്വുഡ് കോച്ചായതോടെയാണു കളി മാറിയത്. ഏഴ് കളികളില്‍നിന്ന് ഒരു സമനില മാത്രമെന്ന നിലയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ബംഗളുരുവിനെ അവരുടെ തട്ടകമായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നേരിട്ടത്. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനും സീസണ്‍ അത്ര പന്തിയല്ല. ഏഴ് മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് അവര്‍ക്കും നേടാനായത്. ഈ സീസണില്‍ ആദ്യമായാണു ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്‌റ്റിനെ നേരിടുന്നത്‌്. ഇതുവരെ നടന്ന 23 മത്സരങ്ങളില്‍ എട്ടില്‍ ബ്ലാസ്‌റ്റേഴ്‌സും ആറില്‍ നോര്‍ത്ത് ഈസ്‌റ്റും ജയിച്ചു. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ബംഗളുരുവിനെതിരേ നേടിയ ജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നു വെസ്‌റ്റ്വുഡ് പറഞ്ഞു. നോര്‍ത്ത് ഈസ്‌റ്റിനെ വില കുറച്ചു കാണുന്നില്ലെന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പറഞ്ഞു. അധികം മത്സരങ്ങള്‍ ശേഷിക്കുന്നില്ലാത്തതിനാല്‍ പരമാവധി ജയിക്കുകയെന്ന ലക്ഷ്യം മാത്രമാണു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ മത്സരത്തില്‍ മാത്രമാണു ശ്രദ്ധിക്കുന്നതെന്നും വെസ്‌റ്റ്വുഡ് പറഞ്ഞു. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് അവരുടെ തട്ടകത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയോടു 3-0 ത്തിനു തോറ്റ ക്ഷീണത്തിലാണ്. ഡുറന്‍ഡ് കപ്പ് ചാമ്പ്യന്‍മാരെന്ന ലേബിലാണ് സീസണ്‍ തുടങ്ങിയതെങ്കിലും തുടരന്‍ തോല്‍വികള്‍ പിന്നോട്ടടിച്ചു. ആറ് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്‌റ്റ് പത്താം സ്‌ഥാനത്തും നാല് പോയിന്റുള്ള ബ്ലറ്റേഴ്‌സ് 13-ാം സ്‌ഥാനത്തുമാണ്. ബ്ലാസ്‌റ്റേഴ്‌സില്‍നിന്നു കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നതായി നോര്‍ത്ത് ഈസ്‌റ്റ് കോച്ച് യുവാന്‍ പെഡ്രോ ബെനാലി പറഞ്ഞു. ഫ്രാഞ്ചുവെന്ന ചുരുക്കപ്പേരുള്ള ഫ്രാന്‍സിസ്‌കോ ഫെലാസിയെ അബാലോ ടീമിലെത്തിയതോടെയാണു ബ്ലാസ്‌റ്റേഴ്‌സ് ജയമറിഞ്ഞത്. അഞ്ച് മത്സരങ്ങള്‍ മാത്രം ശേഷിക്കേ ഫ്രാഞ്ചുവിന്റെ വരവ് പ്രതീക്ഷയ്‌ക്കു വക നല്‍കും.



