
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്കു വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണു വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ബിജെപി കൗണ്‍സിലറെ ആക്രമിച്ചത്.
വെട്ടേറ്റ സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.






