
ലക്നൗ: പ്രതിഷേധക്കാരനെ വാഹനത്തിന്റെ ബോണറ്റില്‍ വച്ച് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ വാഹനം നീങ്ങുന്ന ചിത്രം വൈറലാകുന്നു. നാലു കിലോമീറ്ററോളമാണ് ഇത്തരത്തില്‍ വാഹനം നീങ്ങിയത്.
രാംനഗറിലാണ് സംഭവം. ഗ്രാമത്തിലെ ശൗചാലയത്തിനുള്ള രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ഡി.ഒ പങ്കജ് കുമാറിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം.
ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ അദ്ദേഹം പ്രതിഷേധക്കാരെ കാണാനോ അവരോട് സംസാരിക്കാനോ കൂട്ടാക്കാതെ കാറില്‍ കയറി പോകാന്‍ തയ്യാറെടുക്കവേ ഗ്രാമീണര്‍ കാര്‍ വളയുകയായിരുന്നു. നിരവധി തവണ ഹോണ്‍ അടിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്മാറിയില്ല. തുടര്‍ന്ന് ബ്രിജ്പാല്‍ എന്ന ഗ്രാമീണന് കാറിന്റെ ബോണറ്റിലേയ്ക്ക് കയറി. ഇതില്‍ പ്രകോപിതനായ പങ്കജ് കുമാര്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു.
ബ്രിജ്പാല്‍ ബോണറ്റില്‍ ഉണ്ടായിട്ടും വാഹന്ം നിര്‍ത്താന്‍ പങ്കജ് തയ്യാറായില്ല. പിന്നീട് നാല് കിലോമീറ്ററിന് ശേഷമാണ് വാഹനം നിര്‍ത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കജ് കുമാര്‍ തന്നെ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുന്ട്. സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.






