കോഴിക്കോട്: ക്രിസ്തു ശിക്ഷ്യന് സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നും ഇല്ലെന്നുമുള്ള വാദത്തില്‍ പ്രതികരണവുമായി ചരിത്രകാരന് എം.ജി.എസ് നാരായണന്. സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്ന് സഭയുടെ നിലപാട് തള്ളിക്കൊണ്ട് എം.ജി.എസ് പറഞ്ഞു. സെന്റ തോമസ് കേരളത്തില്‍ വന്നുവെന്ന് പറയുന്ന കാലത്ത് കേരളത്തില്‍ ബ്രാഹ്മണര്‍ പോയിട്ട് ജനവാസം പോലും ഇല്ലായിരുന്നെന്ന് എം.ജി.എസ് പറഞ്ഞു.
പുരാസ്തുപരമായി സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇവിടെ വന്നിട്ട് എന്തുചെയ്യാന്‍, ഇവിടെ കാട് മാത്രമേയുള്ളൂ. അപ്പോള്‍ പിന്നെ എന്തിനാണ് വരുന്നത്. എന്താണ് ചെയ്യുകയെന്നും എം.ജി.എസ് ചോദിച്ചു. ചരിത്രത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.
മൗര്യന് കാലത്തിന്റെ അവസാനകാലത്ത് മാത്രമാണ് ഇവിടെ ജനവാസമുണ്ടായത്. എഡി നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മാത്രമാണ് ഇവിടെ ജനവാസം തുടങ്ങുന്നത് സഭ സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദര്‍ശനം. ഏറ്റവും പഴയതാണെന്ന് പറയുന്നതാണല്ലോ ഏറ്റവും വലിയ യോഗ്യത. മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വളച്ചൊടിക്കുന്നത് എക്കാലത്തുമുണ്ടെന്നും എം.ജി.എസ് പറഞ്ഞു.






