ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വവയില്‍ ക്രൂരമായ പീഡനത്തിരിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിചാരണ രാജ്യത്തിന് പുറത്ത് നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബ.ം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന് ഭയക്കുന്നതായും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പ്രതികളെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രകടനത്തില്‍ ബി.ജെ.പി മന്ത്രിമാരായ ചന്ദര്‍ പ്രകാശ് ഗംഗ, ചൗധര് ലാല്‍ സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇവര്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികളെ പിന്തുണച്ചതെന്ന് ചന്ദര്‍ പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ പറഞ്ഞിട്ടാണ് തങ്ങള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ചന്ദര്‍ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത്. പെണ്‍കുട്ടിയെ മൂന്ന് തവണയാണു കൂട്ടമാനഭംഗത്തിനിരയാക്കിയത്. മുന്‍ റവന്യൂ ഉദ്യോഗസ്ഥനും പോലീസുകാരും ഉൾപ്പെടുന്ന ആറംഗസംഘമാണു കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കുന്നതിനു മുൻപു കുഞ്ഞിനെ മയക്കുമരുന്നു കുത്തിവച്ചിരുന്നു. അതിനുശേഷം പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ പിന്നീടു ക്ഷേത്രത്തിനുള്ളിലെ ദേവസ്ഥാനത്തുനിന്നിറക്കി കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി.
പിന്നീടു കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം മരണം ഉറപ്പാക്കുന്നതിന് കല്ലുകൊണ്ടു രണ്ടുവട്ടം തലയ്ക്കടിച്ചു. തലക്കടിച്ചുകൊല്ലുന്നതിനു മുൻപു പൊലീസുകാരൻ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും എഫ്.ഐ.ആറിന്റെ പകര്‍പ്പും പുറത്തുവന്നതോടെയാണ് കുട്ടി അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ജമ്മു കശ്മീരിലെ കത്വവയിലെ രസന എന്ന ഗ്രാമത്തിലാണ് ഇൗ കൊടുംക്രൂരത നടന്നത്.ബ്രഹ്മണ ഭൂരിപക്ഷ മേഖലയില്‍ നിന്ന് മുസ്ലീങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതിനാണ് ക്രൂരകൃത്യം ചെയ്തത്.

Comments