
ന്യുഡല്‍ഹി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിലുള്ള സ്റ്റേ സുപ്രീം കോടതി മേയ് നാലുവരെ നീട്ടി. അതുവരെ ബാബു സെബാസ്റ്റിയന് വി.സിയായി തുടരാം. യു.ജി.സി നിശച്യിച്ച മാനദണ്ഡങ്ങള്‍ പ്രകാരം വി.സി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയത്.
ഇതിനെതിരെയാണ് ബാബു സെബാസ്റ്റിയന് സുപ്രീം കോടതിയെ സമീപിച്ചത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മേയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.






