
ശ്രീനഗര്‍: കശ്മീരില്‍ കാണാതായ സൈനികന് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നു. ഇദ്രിസ് മിര്‍ എന്ന സൈനികനാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ഈ മാസമാദ്യം സൈനികനെ ജമ്മു കശ്മീരില്‍ നിന്നു കാണാതിയിരുന്നു.
ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി (ജെഎകെഎല്ഐ) യൂണിറ്റിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഷോപ്പിയാനില്‍ നിന്നുമാണ് ഇയാളെ കാണാതായത്. തദേശവാസികളായ രണ്ടു പേരും സൈനികന്റെ ഒപ്പം ഹിസ്ബുള്‍ മുജാഹുദീനില് ചേര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചു.
ജാര്‍ഖണ്ഡിലേക്ക് സ്ഥലം മാറ്റിയതിനുള്ള പ്രതികാരമായാണ് ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മീറിനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായുമാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് വിഭാഗമാണ് ഇവര്‍ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചത്.






